ആറ്റിങ്ങലിൽ കർഷകസംഘം അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

IMG-20250421-WA0025

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ കർഷകസംഘം അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആജ്ഞകള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി വഴങ്ങി, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ്, നോണ്‍താരിഫ് തടസ്സങ്ങള്‍ ലഘൂകരിക്കാനുള്ള പദ്ധതികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുകയാണെന്നും താരിഫുകളും വിപണി നിയന്ത്രണങ്ങളും പിന്‍വലിച്ചാല്‍ ഇന്ത്യയിലേക്കുള്ള യുഎസ് ക്ഷീര കയറ്റുമതി വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നതിനാല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഉഭയകക്ഷി വ്യാപാര കരാര്‍ ക്ഷീരകര്‍ഷകര്‍ക്ക് മരണശിക്ഷയായിരിക്കും ലഭിക്കുകയെന്നും ചൂണ്ടിക്കാട്ടി ഇത്തരം വ്യാപാര കരാർ ഒപ്പിടാനായി ഇന്ത്യയിൽ എത്തുന്ന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇന്ത്യയിലെത്തിയ ദിവസമായ ഇന്ന് ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍, വാന്‍സ് ഗോ ബാക്ക്! ഇന്ത്യ വില്‍പ്പനയ്ക്കില്ല എന്ന മുദ്രാവാക്യമുയർത്തി കർഷകസംഘം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി വാന്‍സിൻ്റെ കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധ പ്രകടനം കർഷകസംഘം ഏരിയ സെക്രട്ടറി സി. ദേവരാജൻ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണകുറുപ്പ്, മോഹനൻ നായർ,കൊച്ചു കൃഷ്ണകുറുപ്പ്, മനോഹരൻ, കൃഷ്ണദാസ്, രാധാകൃഷ്ണൻനായർ, അനുമോദ് തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!