ആലംകോട് : വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ നിന്ന് നാടിനെ രക്ഷിക്കുന്നതിനും വളർന്നു വരുന്ന തലമുറയ്ക്ക് ലഹരിയുടെ ദോഷവശങ്ങൾ പറഞ്ഞു കൊടുക്കുന്നതിനും ആലംകോട് മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (22/4/25, ചൊവ്വാഴ്ച) രാവിലെ 10 മണി മുതൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഹിഫ്ള് കോളേജ് ഹാളിൽ നടക്കുന്ന ബോധവൽക്കരണ ക്ലാസിൽ റിട്ടയർഡ് പോലീസ് സബ് ഇൻസ്‌പെക്ടർ ഷറഫുദീൻ ക്ലാസ്സിനു നേതൃത്വം നൽകും
