ജില്ലയിലെ ഏറ്റവും മികച്ച മാലിന്യമുക്ത പഞ്ചായത്ത് ആയി തിരഞ്ഞെടുക്കപെട്ട ഒറ്റൂർ പഞ്ചായത്തിനെ ഒറ്റൂർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.ബീന , ജനപ്രതിനിധിയായ വി.സത്യാബാബു എന്നിവർ ആദരവ് ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം വർക്കലയിലെ ചാരിറ്റി സംഘടന ആയ സൗണ്ട് ഓഫ് സിറ്റിസൺസ് – എസ് ഒ സി യുടെ ഭാരവാഹികൾ പഞ്ചായത്തിൽ നേരിട്ടെത്തി ആശംസകൾ അറിയിച്ചു ഉപഹാരം നൽകി അഭിനന്ദിച്ചിരുന്നു.
മാലിന്യ സംസ്‍കരണത്തിലും ഹരിത കർമ സേനയിലും സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്ന ഒട്ടേറെ പ്രവർത്തങ്ങൾ ആണു ഒറ്റൂർ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു മുന്നോട്ട് പോകുന്നത്. വാതിൽപ്പടി മാലിന്യ ശേഖരണത്തിൽ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനത്ത് ഒറ്റൂർ ഗ്രാമപഞ്ചായത്ത് എത്തിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് പ്രഖ്യാപിച്ചിരുന്നു.