അഴൂർ പെരുങ്ങുഴിയിൽ എംസിഎഫ് പൂർണ്ണമായും കത്തി നശിച്ചു 

eiNAXYH17836

ചിറയിൻകീഴ്:  അഴൂർ ഗ്രാമ പഞ്ചായത്തിന്റെ  പെരുങ്ങുഴി കാറ്റാടിമുക്കിൽ പ്രവർത്തിച്ചു വന്നിരുന്ന മിനി എം സി എഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) തീപ്പിടിച്ച് പൂർണമായും കത്തി നശിച്ചു.

ആറ്റിങ്ങൽ നിലയത്തിലെ 2 യൂണിറ്റ് വാഹനവും വർക്കല കഴക്കൂട്ടം നിലയങ്ങളിലെ ഓരോ യൂണിറ്റ് വാഹനവും ഉൾപ്പെട്ട 30 പേർ അടങ്ങുന്ന ഫയർ ആൻഡ് റെസ്ക്യൂ സർവീസ് യൂണിറ്റാണ് രണ്ടു മണിക്കൂറോളം പ്രവർത്തിച്ചു തീ പൂർണമായും കെടുത്തിയത്.

ആറ്റിങ്ങൽ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ അഖിൽ എസ്സ് ബി, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സജ്ജു കുമാർ, വർക്കല നിലയത്തിലെ സ്റ്റേഷൻ ഓഫീസർ വേണുഗോപാൽ എന്നിവർ അഗ്നിശമന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

എം സി എഫിന് തീ പടരുന്നതായി ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ആറ്റിങ്ങൽ നിലയത്തിൽ അറിയിപ്പ് ലഭിച്ചത്.  ഏകദേശം 600എം സ്‌ക്വയർ വിസ്തീർണം വരുന്ന പഴയ കയർ ഫാക്ടറിയിലാണ് എം സി എഫ് പ്രവർത്തിച്ചു വന്നിരുന്നത്. തീപിടിക്കുന്ന സമയം ഹരിത കർമസേന അംഗങ്ങൾ ആരും എം സി എഫിൽ ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!