ആറ്റിങ്ങൽ കൊടുമണിൽ ഓട്ടോമറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്.ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ കൊടുമൺ സമീപത്തെ ഇട റോഡിൽ ഇറക്കം ഇറങ്ങിവന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിയുകയായിരുന്നു.
രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ഇവർ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ആറ്റിങ്ങൽ സ്വദേശികളാണ് പരിക്കേറ്റവർ.
പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.