മാരക മയക്ക് മരുന്നായ എം ഡി എം എ യുമായി ഒരാളെ റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് പിടികൂടി. ശാർക്കര പുളുന്തുരുത്തി പുതുവൽ വീട്ടിൽ സുശാന്ത് ( 34) ആണ് പിടിയിലായത്. ഇയാളിൽ നിന്നും നാല് ഗ്രാമോളം എം ഡി എം എ കണ്ടെടുത്തു.
ഇയാളുടെ താമസ സ്ഥലത്തിന് സമീപ പ്രദേശത്ത് പ്രവർത്തിക്കുന്ന കൊളേജിലെയും സ്‌കൂളുകളിലെയും വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചാണ് ഇയാൾ ലഹരി വ്യാപാരം നടത്തി വന്നിരുന്നത്. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി കെ എസ്സ് സുദർശനൻ ഐ പി എസ്സിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ ഡാൻസാഫ് സംഘത്തിന്റ രഹസ്യ നിരീക്ഷണത്തിൽ ആയിരുന്നു.
ലഹരി വ്യാപനത്തിന് എതിരെ സംസ്ഥാന പോലീസ് തുടർന്ന് വരുന്ന ഡി ഹണ്ടിന്റെ ഭാഗമായി ശക്തമായ നടപടികൾ ആണ് ലഹരി സംഘങ്ങൾക്ക് എതിരെ നടപ്പിലാക്കി വരുന്നത്.
നർക്കോട്ടിക്ക് ഡി വൈ എസ്സ് പി കെ. പ്രദീപ്, ആറ്റിങ്ങൽ ഡി വൈ എസ്സ് പി മഞ്ജു ലാൽ എന്നിവരുടെ നിർദ്ദേശ പ്രകാരം ചിറയികീഴ് പോലീസ് ഇൻസ്‌പെക്ടർ വി എസ്സ് വിനീഷ് സബ്ബ് ഇൻസ്‌പെക്ടർ മനു ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർമാരായ എഫ്. ഫയാസ്സ്, ബി ദിലീപ്, എ എസ്സ് ഐ രാജീവൻ സി പി ഒ മാരായ സുനിൽരാജ്,റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ആണ് ഇയാളെ അറസ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജറാക്കിയ ഇയാളെ റിമാന്റ് ചെയ്തു.