ലഹരി വിരുദ്ധ പ്രവർത്തനത്തിലും പാലിയേറ്റീവ് കെയർ രംഗത്തും സംസ്ഥാന മാതൃകയായി സൗഹൃദ റെസിഡന്റ്റസ് അസോസിയേഷൻ

IMG-20250423-WA0017

കല്ലമ്പലം: സാന്ത്വന ചികിത്സാരംഗത്തും ലഹരി വിരുദ്ധ പ്രവർത്തനരംഗത്തും ഉൾപ്പെടെ ബഹുമുഖ മേഖലകളിൽ മികവ് തെളിയിച്ചു കല്ലമ്പലം കടുവയിൽ ‘സൗഹൃദ’ റസിഡൻസ് അസോസിയേഷൻ അഞ്ചാം വർഷത്തിലേക്ക് കടന്നു.

വാർഷിക ദിനത്തിൽ തങ്ങളുടെ 500 ഓളം കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി കല്ലമ്പലം പോലീസ് സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്ത് അസോസിയേഷൻ മാതൃകയായി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നാനൂറിൽ അധികം തവണ പ്രദേശത്തെ രോഗികളുടെ വീടുകളിൽ എത്തി പരിചരണം നടത്തിയ സന്നദ്ധ പ്രവർത്തകരെ ഉദ്ഘാടകനായ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. പി. ചന്ദ്രമോഹൻ പ്രശംസിച്ചു.

ഇന്ത്യൻ സാന്ത്വന ചികിത്സയുടെ പിതാവും ‘പാലിയം ഇന്ത്യ’ സ്ഥാപക ചെയർമാനുമായ ഡോക്ടർ എം ആർ രാജഗോപാലിനെ പതിനായിരം രൂപയും പ്രശംസാ ഫലകവും അടങ്ങിയ മൂന്നാമത് സൗഹൃദ പാലിയേറ്റീവ് അവാർഡ് നൽകി ആദരിക്കുകയുണ്ടായി.
കേരളത്തിന്റെ ആരോഗ്യ നിലവാരസൂചികകൾ കഴിഞ്ഞ നാല് പതിറ്റാണ്ടുകൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും മെച്ചപ്പെട്ടതാക്കുന്നതിൽ പാലിയേറ്റീവ് കെയർ യൂണിറ്റുകൾക്കുള്ള പങ്ക് ഏറെ പ്രശംസനീയമാണെന്ന് ഡോ.എം. ആർ. രാജഗോപാലും ഡോ.പി. ചന്ദ്രമോഹനും ഒരുപോലെ അഭിപ്രായപ്പെട്ടു.

ജീവകാരുണ്യ പ്രവർത്തനത്തെ മുൻനിർത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടും ന്യുറോ സർജറി പ്രൊഫസറും ആയ ഡോ. എം. എസ്. ഷർമ്മദിനും
പ്രദേശത്തെ വിശിഷ്ട വ്യക്തികൾ ആയ കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ഇ. ഫസിലുദീൻ (നിസ്വാർത്ഥ സേവനം), സിവിൽ സർവീസ് നിയമിതരായ പാലാംകോണം സബിൻ സമീദ് ഐ. എ.. എസ്.(ന്യൂന പക്ഷ ക്ഷേമ ഡയറക്ടർ ),ഫാത്തിമ ഷിംന പറവത്ത് ഐ. ആർ. എസ്. (അസി. കമ്മിഷണർ) എന്നിവർക്കും പ്രശംസാഫലകം നൽകി ആദരിച്ചു.

ലഹരി നിർമാർജനത്തിന് വേണ്ടി യുവാക്കളെ ഉൾപ്പെടുത്തി ഗ്രൂപ്പ്‌ ചർച്ചകൾ നടത്തി ലഹരി വിരുദ്ധ സന്ദേശവും നൽകി. ഹാജരായ അഞ്ഞൂറോളം പേരെക്കൊണ്ട് ലഹരി വിരുദ്ധപ്രതിജ്ഞ എടുപ്പിച്ചു കൊണ്ട് ഇന്നത്തെ സാഹചര്യത്തിൽ ലഹരിവിരുദ്ധ പ്രവർത്തനത്തിൽ റെസിഡന്റ്‌സ് അസോസിയേഷനുകൾക്കുള്ള പങ്കു വ്യക്തമാക്കി.
സൗഹൃദയുടെ പ്രവർത്തനപരിധിയിൽ കലാ, കായിക, വിദ്യാഭ്യാസ, സന്നദ്ധ സേവന രംഗങ്ങളിൽ മികവു തെളിയിച്ച ഡോക്ടർമാർ മുതൽ സ്കൂൾ വിദ്യാർത്ഥികൾ വരെയുള്ളവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. രാവിലെ നടന്ന സൗജന്യ ദന്ത ചികിത്സാക്യാമ്പ് കെ. ടി. സി. ടി ആശുപത്രി ചെയർമാൻ എം. എസ്. ഷെഫീർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ്‌ പി. എൻ. ശശിധരൻ അധ്യക്ഷൻ ആയിരുന്നു. മണമ്പൂർ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. നഹാസ്, ജി. ആർ. മനോജ്‌ (എക്സിക്യൂട്ടീവ് ഡയറക്ടർ – പാലിയം ഇന്ത്യ), ഡോക്ടർ എം. ജെ. അസ്ഹർദീൻ (സൗഹൃദ പാലിയേറ്റീവ് മാർഗദർശി), ഷാജഹാൻ മൗലവി (ചീഫ് ഇമാം, പകൽക്കുറി മുസ്ലിം ജമാഅത്), ഗോപാലകൃഷ്ണൻ നായർ (സെക്രട്ടറി, പുത്തൻകോട് റെസിഡന്റ്‌സ് അസോസിയേഷൻ )ഖാലിദ് പനവിള (സെക്രട്ടറി, എസ്. ആർ. എ.), അറഫ റാഫി (വൈസ് പ്രസിഡന്റ്‌, എസ്. ആർ. എ.), അജയകുമാർ (എക്സിക്യൂട്ടീവ് അംഗം, എസ്. ആർ. എ.) എന്നിവരും സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!