വാലഞ്ചേരി റസിഡൻ്റ്സ് അസോസിയേഷൻ വാർഷികാഘോഷവും കുടുംബ സംഗമവും.

IMG-20250423-WA0004

കിളിമാനൂർ : വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ പത്തൊൻപതാം വാർഷികാഘോഷവും കുടുംബ സംഗമവും ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വാലഞ്ചേരി ഐരുമൂല ക്ഷേത്ര ട്രസ്റ്റ് ആഡിറ്റോറിയത്തിൽ അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു.അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ ഹരികുമാർ.പി.എസ് മുഖ്യപ്രഭാഷണം നടത്തി.

മികച്ച കർഷക ദമ്പതിമാരായ വി സജിത, ബാബു എസ് എന്നിവർക്ക് ഫ്രാക്ക് സെക്രട്ടറി എം എസ് പ്രേം ചന്ദ്രബാബു അനുമോദനം നൽകി. കലാകായിക പ്രതിഭകൾക്കുള്ള അനുമോദനം ഫ്രാക്ക് വൈസ് പ്രസിഡൻ്റ് വി പ്രസന്നകുമാർ നൽകി. അദ്ധ്യാപന രംഗത്തെ 28 വർഷത്തെ സർക്കാർ സേവനത്തിന് ശേഷം തിരുവനന്തപുരം ഗവ. വിമൺസ് കോളേജിൽ നിന്നും വിരമിച്ച ഡോ.പ്രദീപ് കുമാറിനെ വൈസ് പ്രസിഡൻ്റ് പ്രഫ. എം.എം.ഇല്യാസ് ഉപഹാരം നൽകി ആദരിച്ചു.

പഠന സഹായ വിതരണവും ചിത്രകാരിയായ മാളവികയ്ക്കുള്ള അനുമോദനവും എം.എൽ.എ. നിർവ്വഹിച്ചു. അവധിക്കാല ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

ട്രഷറർ ഹരികൃഷ്ണൻ.എൻ സ്വാഗതവും ജന. സെക്രട്ടറി ജി ഷിജാ രാജ് റിപ്പോർട്ടും സെക്രട്ടറി ജയചന്ദ്രൻ പി അനുശോചനവും കൺവീനർ എ.ടി.പിള്ള കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് കുടുബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!