ആറ്റിങ്ങൽ : ദേശീയ പാതയിൽ കടുവയിൽ പള്ളിക്ക് സമീപം സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് അപകടം. ഇന്ന് വൈകുന്നേരം ആറര മണി കഴിഞ്ഞാണ് അപകടം. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കല്ലമ്പലം ഭാഗത്തേക്ക് പോയ കെ എം എസ് ബസ് ആണ് കടുവയിൽപള്ളിക്ക് സമീപം വെച്ച് എതിർദിശയിൽ വന്ന ഓട്ടോയുമായി കൂട്ടിയിടിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും സാരമായ പരിക്കുകളില്ല. ബസ്സിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
