ആറ്റിങ്ങൽ : ആറ്റിങ്ങലുകാരുടെ ആഘോഷങ്ങളിൽ പങ്കുചേർന്ന് സ്വയംവര സിൽക്‌സ്. വിഷുവിനും ഈസ്റ്ററിനും സ്വയംവര സിൽക്‌സിനൊപ്പം ആറ്റിങ്ങലും ചേർന്നു എന്നുള്ളതാണ് ഈ അടുത്ത ദിവസങ്ങളിലെ സ്വയംവരയിലെ തിരക്ക് സാക്ഷിയാകുന്നത്.
ആയിരക്കണക്കിന് ബ്രാൻഡുകൾ ഉള്ളപ്പോൾ സ്വയംവര സിൽക്‌സ് എന്നത് ആറ്റിങ്ങലിന്റെ സ്വന്തം ബ്രാൻഡ് ആയി അറിയപ്പെടുകയാണ്. മൂന്ന് പതിറ്റാണ്ടിന്റെ ആത്മ ബന്ധത്തിന്റെയും സൗഹൃദത്തിന്റെയും ബ്രാൻഡ് ആണ് സ്വയംവര സിൽക്‌സ്. ആറ്റിങ്ങലിൽ തുടങ്ങി ജില്ലകൾ കടന്ന് ഇന്ന് മലയാളികൾ ഒന്നടങ്കം അറിയപ്പെടുന്ന വസ്ത്ര വ്യാപാര കേന്ദ്രമായി മാറിയിരിക്കുകയാണ് സ്വയംവര സിൽക്‌സ്.
ഏറ്റവും നല്ല വസ്ത്രവും മിതമായ വിലയും മികച്ച കസ്റ്റമർ സർവീസും ഗുണമേന്മയുമാണ് സ്വയംവര സിൽക്‌സ് നൽകുന്നത്. 30 വർഷം കൊണ്ട് നേടിയെടുത്ത വിശ്വാസ്യതയും സൽപേരും നിലനിർത്തി ജനങ്ങൾക്ക് മികച്ച വസ്ത്രങ്ങൾ സ്വയംവര സിൽക്‌സ് നൽകുന്നു എന്നത് എടുത്ത് പറയേണ്ടതാണ്. മികച്ച അന്തരീക്ഷം ഒരുക്കാനും കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ട് വരാനും ട്രെൻഡും ഫാഷനും പരിചയപ്പെടുത്താനും സ്വയംവര സിൽക്‌സ് എക്കാലവും ശ്രദ്ധിക്കാറുണ്ട്.
കച്ചവടത്തിനൊപ്പം ചാരിറ്റി പ്രവർത്തനങ്ങളിലും സ്വയംവര സിൽക്‌സ് ശ്രദ്ധ നേടിയിട്ടുണ്ട്. കോവിഡ് കാലത്തും അല്ലാതെ അർഹതപ്പെട്ടവരിലേക്ക് സഹായം എത്തിക്കുന്നതിലും ഏറെ മുന്നിൽ തന്നെ. ആറ്റിങ്ങൽ നഗരസഭയ്ക്ക് ആംബുലൻസ് നൽകിയതും അതിന്റെ ഭാഗമായി തന്നെയാണ്.
വിഷുവും ഈസ്റ്റ്റും കഴിഞ്ഞെങ്കിലും സ്വയംവര സിൽക്‌സിൽ മികച്ച കളക്ഷൻസ് ലഭ്യമാണ്. മിതമായ നിരക്കിൽ മുൻനിര ക്വാളിറ്റി ബ്രാൻഡ് വസ്ത്രങ്ങൾക്ക് സ്വയംവര സിൽക്‌സ് ആറ്റിങ്ങലുകാർക്ക് ഒരു മുതൽകൂട്ട് തന്നെയാണ്. 30ആം വാർഷികം പ്രമാണിച്ചു സ്വയംവര സിൽക്‌സ് ഗംഭീര ഓഫറുകളും ഇവന്റുകളും ഒരുക്കുമെന്നാണ് റിപ്പോർട്ട്. വാർഷികാഘോഷങ്ങളുടെ പ്രഖ്യാപനം കാത്ത് ആറ്റിങ്ങലും!