നൂറു വർഷത്തെ സ്വർണ്ണ പരിശുദ്ധിയുടെ പാരമ്പര്യത്തിൽ തിളങ്ങി നിൽക്കുന്ന ഭീമയിൽ നിന്ന് ലൈറ്റ് വെയ്റ്റ് ഡിസൈനർ ജൂവലറി കളക്ഷനായ “സെലൻ്റ്” തിരുവനന്തപുരത്തെ എം.ജി റോഡ് ഷോറൂമിൽ അവതരിപ്പിച്ചു.
ദിനംതോറും അണിയാൻ പ്രത്യേകമായി ഒരുക്കിയിട്ടുള്ള സെലൻ്റ്, ലൈറ്റ് വെയിറ്റ് ജൂവലറിയിൽ പുതിയ നിർവചനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. രാവിലെ 10.30 ന് നടന്ന ചടങ്ങിൽ ഭീമയുടെ തിരുവനന്തപുരത്തെ എം.ജി റോഡ് ഷോറൂമിൽ ചെയർമാൻ ഡോ. ബി. ഗോവിന്ദൻ ഉത്ഘാടനം ചെയ്തു.ഡയറക്ടർമാരായ ജയ ഗോവിന്ദൻ,ഗായത്രി സുഹാസ്; മാനേജിംഗ് ഡയറക്ടർ എം.എസ് സുഹാസ് എന്നിവരോടൊപ്പം നവ്യാ സുഹാസും നടി വഫയും പങ്കെടുത്തു.
ഭീമയുടെ സ്വർണ്ണാഭരണ നിർമ്മിതിയിലെ കരവിരുതും പാരമ്പര്യത്തിലധിഷ്ഠതമായ അനുഭവജ്ഞാനവും ഒപ്പം ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ ലാളിത്യവും പകർന്ന് നൽകുന്ന സെലൻ്റ് വിപണിയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്ഘാടന വേളയിൽ ഭീമ മാനേജിംഗ് ഡയറക്ടർ എം.എസ് സുഹാസ് പറഞ്ഞു. ഭീമയുടെ എം.ജി റോഡ് ഷോറൂമിൽ ഒരുക്കിയിട്ടുള്ള സെലൻ്റ് എക്സ്ക്ലൂസിവ് സ്പേസ് തികഞ്ഞ വ്യത്യസ്തതയും വ്യക്തിത്വവും പുലർത്തുന്നതായി കാണപ്പെട്ടു. ഭീമയുടെ നൂറു വർഷത്തെ യാത്രയിൽ പുത്തൻ തലമുറയ്ക്ക് വിലയിലും സ്‌റ്റെലിലും പ്രിയപ്പെട്ട കളക്ഷൻ സമർപ്പിക്കാൻ കഴിഞ്ഞതിൽ തികഞ്ഞ സംതൃപ്തിയും സന്തോഷവുമുണ്ടെന്ന് ചെയർമാൻ ഡോ. ബി.ഗോവിന്ദൻ അഭിപ്രായപ്പെട്ടു.