വാലഞ്ചേരി ഐരുമൂല ശ്രീമഹാ ശിവ വിഷ്ണു ക്ഷേത്രത്തിലെ ബലിക്കൽ പ്രതിഷ്ഠയും തിരു: ഉത്സവവും നാളെ മുതൽ മെയ് 2 വരെ.

IMG-20250426-WA0005

കിളിമാനൂർ വാലഞ്ചേരി ഐരുമൂല ശ്രീമഹാ ശിവ വിഷ്ണു ക്ഷേത്രത്തിൽ ബലിക്കല്ലുകളുടെ പ്രതിഷ്ഠയും പതിനാലാം പുന:പ്രതിഷ്ഠാ വാർഷികവും തിരു:ഉത്സവവും ഏപ്രിൽ 27 മുതൽ മെയ് 2 വരെ നടക്കും. ഏപ്രിൽ 27 ഞായർ പതിവു ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാവിലെ 6.30 ന് മഹാശിവദീപം, വൈകുന്നേരം 4 ന് വിളംബര ജാഥ, 6 മണിക്ക് കിളിമാനൂർ പാലസ് ട്രസ്റ്റ് സെക്രട്ടറി രവിവർമ്മ തമ്പുരാൻ ഭദ്രദീപം കൊളുത്തുന്നു. 7 ന് ആചാര്യവരണം തുടർന്ന് വാസ്തുകലശപൂജ, ആവാസ ഹോമം. 7.30 മുതൽ കടമ്പാട്ടുകോണം ദേവീ ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിര, 8 ന് വി.ആർ.എ. തരംഗയുടെ കലാസന്ധ്യ. ഏപ്രിൽ 28 തിങ്കൾ രാവിലെ 6.30 ന് മൃത്യുഞ്ജയഹോമം തുടർന്ന് ക്ഷേത്ര തന്ത്രി തൃപ്രയാർ കിഴക്കേ ചെറുമുക്കുമന ബ്രഹ്മശ്രീ ജാതവേദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ പരിവാര പ്രതിഷ്ഠാകർമ്മങ്ങൾ നടക്കുന്നതാണ്. വൈകുന്നേരം 8 ന് മടവൂർ ഗവ.എൽ.പി എസ് കുട്ടികൾ അവതരിപ്പിക്കുന്ന ദൃശ്യവിരുന്ന് കളിവണ്ടി. ഏപ്രിൽ 29 ചൊവ്വ രാവിലെ 6.30 ന് സുദർശന ഹോമം, തുടർന്ന് പരിവാര കലശപൂജകൾ. രാത്രി 7 ന് ശിവശക്തി അക്കാദമി അവതരിപ്പിക്കുന്ന മുടിയാട്ടം, കൈ കൊട്ടിക്കളി, 8 ന് മഞ്ജീരം നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. ഏപ്രിൽ 30 ബുധൻ രാവിലെ 6.30 ഗണപതിഹോമം തുടർന്ന് ദ്രവ്യകലശപൂജ, ബ്രഹ്മകലശപൂജ, 9 ന് നാരായണീയം, 12 ന് സമൂഹസദ്യ, വൈകുന്നേരം 6 ന് പുതിയകാവിൽ നിന്നും മാവിൻമൂട്, വാലഞ്ചേരി വഴി വിവിധ കെട്ടുകാഴ്ചകളോടുകൂടി ഗംഭീര ഘോഷയാത്ര, 6.30ന് ഭസ്മാഭിഷേകം, 7ന് മാവിൻമൂട് ജംഗ്ഷനിൽ ദേവേശ്വരം ഉമാമഹേശ്വരി ടീമിൻ്റെ കൈകൊട്ടിക്കളി, 7.30 ന് നാട്യരത്നം മാർഗ്ഗി നാരായണ ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, 9 ന് താലപ്പൊലിയും വിളക്കും, കെട്ടുകാഴ്ച സമർപ്പണവും,10 ന് ധ്രുവം മ്യൂസിക്കൽ ബാൻ്റിൻ്റെ ഫ്യൂഷൻ നൈറ്റ് തുടർന്ന് ആകാശ ദീപക്കാഴ്ച. മെയ് 1 വ്യാഴം രാവിലെ 9 ന് സമൂഹ പൊങ്കാല, നാഗരൂട്ട്, വൈകുന്നേരം 7 ന് ഭസ്മാഭിഷേകം, ഭഗവതി സേവ, രാത്രി 8.30 ന് തിരുവനന്തപുരം സംഘ കേളിയുടെ നാടകം ലക്ഷ്മണരേഖ. മെയ് 2 വെള്ളി രാവിലെ 8 ന് അഷ്ടാഭിഷേകം, വൈകുന്നേരം 7 ന് പൂമൂടൽ, രാത്രി 8.30 ന് തൊടുപുഴ ലോഗോ ബീറ്റ്സിൻ്റെ ഗാനമേള, തുടർന്ന് ആകാശ ദീപക്കാഴ്ച.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!