കിളിമാനൂർ ചെമ്മരത്തുമുക്കിൽ അമിത വേഗതയിലെത്തിയ വാഹനമിടിച്ച് വയോധികന് ദാരുണാന്ത്യം.

IMG_20250426_175513

കിളിമാനൂർ ആറ്റിങ്ങൽ റോഡിൽ ചെമ്മരത്തുമുക്കിൽ അമിത വേഗതയിലെത്തിയ വാഹനമിടിച്ച് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. കേശവപുരം ബി.ജി നിവാസിൽ ഭാസ്കരൻ(72) ആണ് മരിച്ചത്.

തൊഴിലുറപ്പ് തൊഴിലാളിയായ ഭാസ്ക്കരൻ ജോലി കഴിഞ്ഞ് ഇന്നലെ വൈകുന്നേരം 4.30 ഓടെ മടങ്ങുകയായിരുന്നു. ചെമ്മരത്തുമുക്കിലെത്തി റോഡ് മുറിച്ചു കടക്കവേ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനെ മറി കടന്ന് എത്തിയ സ്വകാര്യ ബാങ്കിൻ്റെ വാഹനം ഭാസ്കരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് എതിർദിശയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളെ ഇടിച്ച ശേഷമാണ് വാഹനം നിന്നത്. ഓടിക്കൂടിയ ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഭാസ്ക്കരനെ കേശവപുരം സി.എച്ച്. സിയിൽ എത്തിച്ചു. അവിടെ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ കിളിമാനൂർ പൊലീസ് കേസ് എടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!