വർക്കലയിൽ സമസ്ത കേരള സുന്നി യുവജന സംഘം 72ാം സ്ഥാപകദിനം ആഘോഷിച്ചു

IMG-20250426-WA0013

സമസ്ത കേരള സുന്നി യുവജന സംഘം 72ാം സ്ഥാപകദിനം വർക്കല സോണിന് കീഴിലെ യൂണിറ്റുകളിൽ ആഘോഷിച്ചു. നമ്മള്‍ ജീവിക്കുക, ഒരാശയത്തിന് വേണ്ടി എന്ന പ്രമേയത്തിലാണ് എസ് വൈ എസ് സ്ഥാപകദിനാഘോഷം നടന്നത്. പതാക ഉയര്‍ത്തല്‍, മധുര വിതരണം, രോഗീ സന്ദർശനം, പ്രതിജ്ഞ തുടങ്ങിയവ നടന്നു. സോൺതല ഉദ്ഘാടനം മരുതിക്കുന്ന് യൂണിറ്റിൽ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് പൂകുഞ്ഞ് സാഹിബ് പതാക ഉയർത്തി നിർവഹിച്ചു. എസ് വൈ എസ് സോൺ പ്രസിഡൻ്റ് നൗഫൽ മദനി, ജനറൽ സെക്രട്ടറി എസ്. സിയാദ്, എക്സിക്യൂട്ടിവ് അംഗം എച്ച്. സവാദ്, കുന്നിൽ ഫസിലുദ്ദീൻ, കരിക്കകത്തിൽ നസീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പള്ളിക്കൽ: അഷറഫ് സഖാഫി, അബ്ദുൽസലീം സഖാഫി പലവക്കോട്: ഷാജഹാൻ മുസ്‌ലിയാർ, യാസർ മാസ്റ്റർ വെള്ളൂർക്കോണം: ഷാൻ, ഷാജിർ കപ്പാംവിള: ജാബിർ അസ്ഹരി, അൻസൽ സഖാഫി, കല്ലമ്പലം: സക്കീർ ഹുസൈൻ, നസീമുദ്ദീൻ ഫാളിലി, പാലച്ചിറ: ബഷീർ, ശിബ്‌ലി, റാഷിദ് നടയറ: സയ്യിദ് മുഹമ്മദ് ജൗഹരി, ജാബിർ ഫാളിലി, സാബിർ സൈനി, അക്കരവിള: ഹസൻ സഅദി, സാജിദ് മുസ്‌ലിയാർ വർക്കല: അനീസ് സഖാഫി, റിയാസ് സഅദി വെട്ടൂർ: അബ്ദുൽസമദ് നഈമി, സക്കീർ ഹുസൈൻ സഅദി റാത്തിക്കൽ: സുഹൈൽ ഷാ, മുഹമ്മദ് ഷാഫി എഴിപ്പുറം: മുഹമ്മദ് ശരീഫ് സഖാഫി, പാരിപ്പള്ളി സൗത്ത്: നിസാർ കാമിൽ സഖാഫി, അനീസ് ഖാസിം മുത്താന: ഷഫീഖ് അഹ്സനി അൻസർ മുസ്‌ലിയാർ കിഴക്കേപുറം: അഷ്‌റഫ്‌ എന്നിവർ നേതൃത്വം നൽകി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!