കല്ലമ്പലം : മാതൃകാ പ്രീ പ്രൈമറി, എൽ. പി. എ. സുകൾക്കായി വർണ്ണക്കൂടാര നിർമ്മാണ പദ്ധതി അനുസരിച്ചു ചത്താൻപാറ ഗവണ്മെന്റ് എൽ. പി.സ്കൂളിനു അനുവദിച്ച പത്തു ലക്ഷം രൂപയുടെ നിർമാണപ്രവർത്തനങ്ങളുടെ ഉദ് ഘാടനം ആറ്റിങ്ങൽ എം. എൽ. എ. ഓ. എസ്. അംബിക നിർവഹിച്ചു. സർക്കാർ വിദ്യാലയങ്ങളുടെ നിലവാരം ഉയർത്തുന്നതിനായി കൊണ്ടു വന്ന ഈ പദ്ധതിയിൽ ഈ സ്കൂളിനെയും ഉൾപെടുത്തിയതിൽ ഏറെ സന്തോഷം ഉണ്ടെന്നു അധ്യക്ഷത വഹിച്ച കരവാരം പഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി അഭിപ്രായപ്പെട്ടു.
യോഗത്തിൽ സ്കൂൾ ഹെഡ് മിസ്ട്രെസ് മനോജ, വാർഡ് മെമ്പർ ദീപ പങ്കജാക്ഷൻ, പി. ടി. എ. ഭാരവാഹി മിഥുന കുറുപ്പ, നവാസ്, അഡ്വ.എം. മുഹ്സിൻ എന്നിവർ സംസാരിച്ചു.