ആറ്റിങ്ങൽ : നഗരസഭയുടെ ശുചീകരണ മേഖലയിൽ കാൽ നൂറ്റാണ്ടിലേറെയായി സേവനമനുഷ്ഠിച്ചു പടിയിറങ്ങുന്ന വനിതാ ശുചീകരണ വിഭാഗം ജീവനക്കാരായ എസ്. മാജിതാ ബീവി, കെ. വത്സല തുടങ്ങിയവരെ ആദരിച്ചു.
നഗരസഭാങ്കണത്തിൽ വെച്ചു നടന്ന പരിപാടിയുടെ ഉദ്ഘാടനം മുൻ ചെയർമാനും സി.പി.എം ഏര്യാ സെക്രട്ടറിയുമായ എം.പ്രദീപ് നിർവ്വഹിച്ചു.
ദേശീയപാത വികസനം ഉൾപ്പെടെ നഗരത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിലാക്കുന്നതിൽ കഴിഞ്ഞ കൗൺസിലിൻ്റെ അമരക്കാരനായിരുന്ന എം. പ്രദീപിനെ സംഘടന ജില്ലാ പ്രസിഡൻ്റ് ചന്തു ആദരിച്ചു.
നഗരത്തെ തുടർച്ചയായ പുരസ്കാരങ്ങൾ നേടുന്നതിൽ പ്രാപ്തരാക്കുക മാത്രമല്ല
പ്രളയം കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ നഗരസഭയുടെ നട്ടെല്ലായി പ്രവർത്തിച്ചവരായിരുന്നു കണ്ടിജെൻ്റ് തൊഴിലാളികളെന്നും ഉദ്ഘാടകൻ കൂട്ടിച്ചേർത്തു.
ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സി.ജെ. രാജേഷ്കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി എസ്.ശശികുമാർ സ്വാഗതം പറഞ്ഞു.
വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സി.ഐ.റ്റി.യു ഏര്യാ പ്രസിഡൻ്റ് എം.മുരളി, എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം എസ്.വിനോദ് കുമാർ, കണ്ടിജെൻ്റ് പെൻഷനേഴ്സ് യൂണിയൻ പ്രതിനിധി രാജാമണി തുടങ്ങിയവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു.
തുടർന്ന് വിരമിച്ചവർക്ക് പെൻഷൻ യൂണിയനിലേക്കുള്ള അംഗത്വവും വിതരണം ചെയ്തു. യൂണിറ്റ് സെക്രട്ടറി എസ്. അമ്പിളി യോഗത്തിന് നന്ദി പറഞ്ഞു.