സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.എസ്.കെ. പദ്ധതി പ്രകാരം അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിൽ നിർമിക്കുന്ന അഡിഷണൽ ക്ലാസ് മുറികളുടെ നിർമാണോദ്‌ഘാടനം നടന്നു. അടുത്ത അധ്യയന വർഷം ആരംഭത്തിൽ തന്നെ പണി പൂർത്തിയാക്കാനാണ് ലക്ഷ്യം. ഒ.എസ്. അംബിക എം.എൽ.എ പദ്ധതിക്ക് തറക്കല്ലിട്ടു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. ഗിരിജ അധ്യക്ഷത വഹിച്ച യോഗത്തിൽ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ അവനവഞ്ചേരി രാജു, സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ജി.ആർ. ജിബി, എസ്.എം.സി. ചെയർമാൻ ആർ. ചിത്രകുമാർ, പി.റ്റി.എ. അംഗമായ ജാസ്മിൻ, സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, സ്റ്റാഫ് സെക്രട്ടറി ആർ.എസ്. ലിജിൻ എന്നിവർ പങ്കെടുത്തു.
