ആറ്റിങ്ങൽ മാമത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീ പിടിച്ചു

eiE1HQ71947

ആറ്റിങ്ങൽ: ആറ്റിങ്ങൽ മാമം പാലത്തിനു സമീപത്തുവച്ച് കണ്ണൂർ- തിരുവനന്തപുരം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിന്റെ ( കെഎൽ 15 എ 2460 ) ടയറിന് തീപിടിച്ച് ബസ്സ് ഭാഗികമായി കത്തി നശിച്ചു. പുക വരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.

 36 യാത്രക്കാർ ഉണ്ടായിരുന്നു. ബസ് ജീവനക്കാർ യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയിരുന്നു. ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ടീം സ്റ്റേഷൻ ഓഫീസർ അഖിൽ എസ്. ബി യുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം. എസ്.ബിജോയ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.ആർ.ചന്ദ്രമോഹൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എസ്.കെ. സനു, ശ്രീനാഥ്.എസ്.ജെ, സജിത്ത്.ആർ, വിഷ്ണു.ബി.നായർ, സജീവ്.ജി.എസ്, സാൻ ബി.എസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) പ്രശാന്ത് വിജയ്, ഹോം ഗാർഡ് ബൈജു. എസ് എന്നിവർ  അരമണിക്കൂർ നേരം പ്രവർത്തിച്ച് വൻ ദുരന്തം ഒഴിവാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!