ആറ്റിങ്ങലിൽ വുമൺ ഡെന്റൽ കൗൺസിലിന്റെ നേതൃത്വത്തിൽ വനിതകൾക്കായി സ്വയരക്ഷ അവബോധ ക്ലാസ് 

IMG-20250429-WA0062

ആറ്റിങ്ങൽ : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് വുമൺ ഡെന്റൽ കൗൺസിലിന്റെ നേതൃത്വത്തിൽ  ആറ്റിങ്ങൽ മുനിസിപ്പൽ ഹാളിൽ വനിതകൾക്കായി സ്വയരക്ഷ അവബോധ ക്ലാസ് നടത്തി.

ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഹരിത കർമ്മ സേന തൊഴിലാളികളായ വനിതകൾക്ക് വേണ്ടി സംഘടിപ്പിച്ച ക്ലാസ്സ് കേരള പോലീസ് സെൽഫ് ഡിഫൻസ് ടീം അംഗങ്ങളായ എ.എസ്.ഐ മല്ലികാ ദേവി, എ.എസ്.ഐ ബീന എന്നിവരാണ് ക്ലാസ് നടത്തിയത്. അതോടൊപ്പം ദന്തപരിചരണം ബോധവൽക്കരണ ക്ലാസ് വുമൺ ഡെന്റൽ കൗൺസിൽ പ്രതിനിധി ഡോക്ടർ തൗഫീന നടത്തി. പ്രസ്തുത പരിപാടിയിൽ ഡോക്ടർ തോയ്ബ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഹെൽത്ത് സൂപ്പർവൈസർ രാംകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ദിവ്യ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!