കല്ലമ്പലത്ത് വീട്ടിൽ കയറി യുവതിയെ മർദിച്ച പ്രതിയും കൂട്ടാളിയും അറസ്റ്റിൽ

eiFE7JI15085

കല്ലമ്പലം :കല്ലമ്പലം മാവിന്മൂട്ടിൽ വീട്ടിൽ കയറി യുവതിയെ മർദിച്ച പ്രതിയും കൂട്ടാളിയും അറസ്റ്റിൽ. കല്ലമ്പലം ഞെക്കാട് വലിയവിള എസ് എസ് നിവാസ്സിൽ  സിമ്പിൾ എന്ന് വിളിക്കുന്ന സതീഷ് സാവൻ (46), ഞെക്കാട് വലിയവിള ചിരി എന്ന് അറിയപ്പെടുന്ന ശ്രീകാന്ത് (26), എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ച്ച രാത്രി കല്ലമ്പലം മാവിന്മൂട്ടിൽ ഉള്ള വീട്ടിൽ കയറി യുവതിയെ മർദ്ധിക്കുകയും ഭീഷണി പെടുത്തുകയും വീട് അടിച്ചു നശിപ്പിക്കുകയും ചെയ്ത കേസ്സിലേക്കാണ് കുപ്രസിദ്ധ ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സതീഷ് സാവൻ കൊലപാതക ശ്രമം, അടിപിടി കേസുകൾ, മോഷണം തുടങ്ങിയ ഇരുപത്തിയഞ്ചോളം കേസുകളിൽ പ്രതിയാ ണ്.

രണ്ടാം പ്രതി ശ്രീകാന്ത് എഴോളം കേസിൽ പ്രതിയാണ്. ഇരു പ്രതികളെയും കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!