വർക്കല പുന്നമൂട്റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷങ്ങൾ നടന്നു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനംചെയ്തു.
പ്രസിഡൻ്റ് അജയകുമാർ.കെ അധ്യക്ഷനായി.എൻ. എസ്. എസ് ഹാളിൽ നടന്ന ചടങ്ങിൽ സീരിയൽ നടൻ ചെറുന്നിയൂർ ബാബു മുഖ്യപ്രഭാഷണം നടത്തി. നഗരസഭ അംഗം എസ്. ഉണ്ണികൃഷ്ണൻ, ഫ്രാവ് രക്ഷാധികാരി വി.മോഹനചന്ദ്രൻനായർ, വർക്കല നോർത്ത് റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെ.രാധാകൃഷ്ണൻ. എന്നിവർ ആശംസ പ്രസംഗം നടത്തി. അസോസിയേഷൻ സെക്രട്ടറി മോഹനൻ.പി.പി, സ്വാഗതവും ട്രഷറർ മോഹൻദാസ്.കെ. നന്ദിയും രേഖപ്പെടുത്തി. തുടർന്ന് പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ്, വിവിധ കലാപരിപാടികൾ എന്നിവ നടന്നു.