വക്കം ഷാഹിന വധക്കേസ് പ്രതിക്ക് 23 വർഷം കഠിന തടവും ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ.
2016 ഒക്ടോബർ 25ന് വക്കം, യൂനുസ് മുക്ക് സാജൻ നിവാസിൽ ഷാജഹാന്റെ ഭാര്യ ഷാഹിനയെ കുത്തി കൊലപ്പെടുത്തുകയും കൊല്ലപ്പെട്ട ഷാഹിന യുടെ മരുമകൾ ജസിയയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ വർക്കല,വെട്ടൂർ, റാത്തിക്കൽ ദാറുൽ സലാം വീട്ടിൽ നസിമുദീൻ (44) നെ ആണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് പ്രസൂൻ മോഹൻ കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷിച്ചത്.
കൊല്ലപ്പെട്ട ഷാഹിനയുടെ മരുമകൾ ജസിയയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി നസീമുദീൻ. നസിമുദീനും ഭാര്യയും തമ്മിൽ പിണക്കത്തിലാണ്. ആ വിരോധത്തിലാണ് പ്രതി ഭാര്യ സഹോദരിയെ ആക്രമിക്കാൻ എത്തിയത്. പ്രതിക്കെതിരെ കൊലപാതകത്തിനു (302 IPC), ജീവപര്യന്തം തടവും 4.5 ലക്ഷം രൂപ പിഴയും കൊലപാതക ശ്രമത്തിന് (307IPC) 10 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ചു കടന്നതിനു (449 IPC),10 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ദേഹോപദ്രവം ഏൽപ്പിച്ചതിനു( 324IPC)3 വർഷം തടവും 10000/ രൂപ പിഴയും കോടതി ശിക്ഷിച്ചു.23 വർഷത്തെ ശിക്ഷ കഴിഞ്ഞതിനു ശേഷം പ്രതി നസിമുദീൻ ജീവപര്യന്തം ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്നും കോടതി വിധി ന്യായത്തിൽ പറഞ്ഞു.
പ്രതിക്കെതിരെ പ്രോസീക്യൂഷൻ ചുമത്തിയ എല്ലാ കുറ്റങ്ങളും നിസംശയം തെളിയുന്നതായി കോടതി നിരീക്ഷിച്ചു.അതുപോലെ തന്നെ കഴിഞ്ഞ 3 വർഷ മായി തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി VII ൽ ജഡ്ജ് ആയി പ്രവർത്തിച്ചു വരുന്നെങ്കിലും അന്വേഷണത്തിൽ യാതൊരു വീഴ്ചയും വരുത്താതെ പൂർണ്ണമായും ചാർജ് ചെയ്ത എല്ലാ കുറ്റങ്ങളും തെളിയിക്കാൻ പ്രോസീക്യൂഷന് കഴിഞ്ഞതായും അന്വേഷണ സംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായി കോടതി വിധി ന്യായത്തിൽ പറഞ്ഞു. പ്രൊസീക്യൂഷന് വേണ്ടി അഡ്വ. കെ വേണിയാണ് കോടതിയിൽ കേസ് വാദിച്ചത്. കടയ്ക്കാവൂർ സി ഐ ആയിരുന്ന ജി. ബി. മുകേഷ് ആണ് മികവുറ്റ രീതിയിൽ അന്വേഷണം നടത്തി കുറ്റ പത്രം സമർപ്പിച്ചത്.