പൊന്മുടി : പൊന്മുടിയിലേക്ക് സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു. കോടമഞ്ഞിൽ കുളിച്ച പൊന്മുടി സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാവുന്നു . കാഴ്ചപോലും മറയ്ക്കുന്ന മൂടൽമഞ്ഞാണ് ഇപ്പോൾ പൊൻമുടിയിൽ. കാറ്റും തണുപ്പുമേറ്റ് കാടിന്റെയും മലനിരകളുടെയും കാഴ്ചകളിലൂടെ 22 ഹെയർപിൻ വളവുകൾ താണ്ടി പൊൻമുടിയുടെ നെറുകയിലേക്കുള്ള യാത്ര അനുഭവിച്ചറിയാൻ അവധിക്കാലത്ത് കുട്ടികൾ ഉൾപ്പെടെ എത്തുന്നുണ്ട്. പലപ്പോഴും അടുത്തു നിൽക്കുന്നവരെ പോലും കാണാനവാത്തവിധമാണ് മഞ്ഞിറക്കം.
