അഞ്ചുതെങ്ങിൽ അനധികൃതമായി വില്പനയ്ക്ക് എത്തിച്ച പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. അന്യസംസ്ഥാനങ്ങളിൽനിന്നും വിൽപ്പനയ്ക്കെത്തിച്ച ഇരുപതോളം പെട്ടി മത്സ്യമാണ് അഞ്ചുതെങ്ങിലെ മത്സ്യ തൊഴിലാളികളുടെ പരാതിയെ തുടർന്ന് പിടികൂടിയത്.
ഇത്തരത്തിൽ എത്തുന്ന മത്സ്യങ്ങൾ വലിയ വിലക്കുറവിലാണ് മത്സ്യത്തൊഴിലാളികൾക്ക് വിൽപ്പന നടത്തുന്നത്. അഞ്ചുതെങ്ങിലെ മത്സ്യ മൊത്തക്കച്ചവടക്കാർ പരാതിപ്പെടുകയും ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തി മത്സ്യം നശിപ്പിക്കുകയും ചെയ്തു. അഞ്ചുതെങ്ങിലെ 2 പൊതുമാർക്കറ്റുകളിൽ ആണ് സംഭവം.
ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 350 കിലോയോളം വരുന്ന വിവിധ തരത്തിലുള്ള മത്സ്യ മാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. പിടികൂടിയ പഴകിയ മത്സ്യം നശിപ്പിച്ചു.