ആലംകോട് : വഞ്ചിയൂർ കട്ടപ്പറമ്പ് ഗവ എൽപിഎസ്സിൽ വർണ്ണക്കൂടാരം പദ്ധതിയുടെ നിർമാണോദ്ഘാടനം കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ സജീർ എസ് നിർവ്വഹിച്ചു. വാർഡ് മെമ്പർ ആതിര എസ് അധ്യക്ഷത വഹിച്ചു. ഹെഡ്‌മിസ്ട്രസ് സന്ധ്യ എൻ സ്വാഗതം പറഞ്ഞു. കിളിമാനൂർ ബിപിസി കെ നവാസ്, രാജീവ്, ബി ശശാങ്കൻ എന്നിവർ ആശംസകൾ അർപിച്ചു സംസാരിച്ചു. സിആർസിസി ഷീബ കെ നന്ദി രേഖപ്പെടുത്തി.
