കല്ലമ്പലം : ആനമലൈ കടുവ സങ്കേതത്തിൽ ട്രക്കിങ്ങിനിടെ കുഴഞ്ഞുവീണ് യുവ ഡോക്ടർ മരണപ്പെട്ടു. ചാത്തൻപാറ പൂന്തോട്ടത്തിൽ സൈനുലാബ്ദീൻ എ (ചെയർമാൻ, മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ഫോർ കോസ്റ്റൽ ഏരിയ) അനീസ ബീവി കെ.എം (റിട്ടയേർഡ് ഹെഡ്മിസ്ട്രെസ്) എന്നിവരുടെ മകൻ ഡോ. അജ്സൽ എ സൈൻ (26) ആണ് മരണപ്പെട്ടത്.
ആനമല കടുവ സങ്കേതത്തിൽ ട്രക്കിംങ്ങ് നടത്തുന്നതിനിടെ ടോപ് സ്ലിപ്പിൽ വെച്ച് അജ്സൽ കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.വനം വകുപ്പിന്റെ ആംബുലൻസിൽ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരൻ ഡോ. അജ്മൽ എ സൈൻ. കബറടക്കം ചൊവ്വ (6-5-2025) രാവിലെ 9 മണിയ്ക്ക് കടുവയിൽ പള്ളി കബർസ്ഥാനിൽ..