ആറ്റിങ്ങൽ ഇളമ്പ ഗവൺമെന്റ് എൽപി ആൻഡ് ഹയർസെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. രാജ്യസഭാ എംപി എ എ റഹീം ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുടിപള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയം 1924ൽ ഒരു മാനേജ്മെന്റ് വിദ്യാലയമായി മാറി.
1966 ൽ ഹൈസ്കൂൾ ആകുകയും 2004 ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം കെ വേണുഗോപാലൻ നായർ സ്വാഗതം ആശംസിച്ചു.
പ്രിൻസിപ്പൽ ഓ ബീന കുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.
സിപിഐഎം മുദാക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബി ദിനേശ്, പിടിഎ പ്രസിഡന്റ് സുഭാഷ് എസ്, ഹെഡ്മാസ്റ്റർ എസ് സുനിൽകുമാർ, ഹെഡ്മിസ്ട്രസ് ബിന്ദു വി ആർ, എം മഹേഷ് തുടങ്ങി വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.