വിവാഹ സൽക്കാരത്തിനിടയിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു.

IMG_20250506_123643

കാട്ടാക്കട: തൂങ്ങാംപാറയിൽ സ്വകാര്യ ആഡിറ്റോറിയത്തിൽ വിവാഹ സൽക്കാരത്തിനിടയിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. കാട്ടാക്കട അരുമാളൂർ സ്വദേശി അജീറി(30)നാണ് കുത്തേറ്റത്. ഇന്നലെ രാത്രി 7.30തോടെ കാട്ടാക്കട തൂങ്ങാംപാറ കൃപ ഓഡിറ്റോറിയത്തിലെ വിവാഹ സൽക്കാരത്തിനിടയിലായിരുന്നു സംഭവം.സജീറിന് ബിയർ കുപ്പി കൊണ്ടാണ് കുത്തേറ്റത്.വിവാഹ സൽക്കാരം നടക്കുന്നതിനിടെ മദ്യപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.തിരുവനന്തപുരം ചെങ്കൽ ചൂളയിൽ നിന്ന് ഇപ്പോൾ കാട്ടുവിളയിൽ താമസിക്കുന്ന കിരൺ(കണ്ണൻ)ആണ് കുത്തിയത്.കഴുത്തിൽ ആഴത്തിൽ മുറിവേറ്റ സജീറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൊലീസ് എത്തുന്നതിന് മുൻപ് കിരൺ രക്ഷപ്പെട്ടു.

കണ്ടല കാട്ടുവിള സ്വദേശിയുടെ മകളുടെ വിവാഹം ഇന്നലെ രാവിലെ മാറനല്ലൂർ പഞ്ചായത്ത് ഹാളിൽ നടന്നിരുന്നു. തുടർന്ന് വൈകിട്ട് വിവാഹ പാർട്ടി തൂങ്ങാംപാറ കൃപാ ആഡിറ്റോറിയത്തിലായിരുന്നു. മണ്ഡപത്തിന് പിന്നിൽ യുവാക്കൾ മദ്യപിച്ചിരുന്നു. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

Photo only for representation purpose

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!