കിഴുവിലം: തിരുനൈനാംകോണം ശ്രീനാഗരാജദേവീ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സാംസ്ക്കാരിക സമ്മേളനം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാട്നം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ആർ. ശ്രീകണ്ഠൻ നായർ അധ്യക്ഷനായി. കിഴുവിലം സർവ്വീസ് സഹകരണബാങ്ക് പ്രസിഡൻ്റ് എൻ.വിശ്വനാഥൻ നായർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി സുജാതൻ സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു.
