പള്ളിക്കൽ : സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിൽ 29ന് യുവതിയുടെ വീട്ടിൽ കയറി പ്രതി ലൈംഗിക ഉദ്യേശത്തോടെ കൈയ്യിൽ കയറി പിടിച്ച് ആക്രമിക്കുവാൻ ശ്രമിച്ചു എന്നാണ്പരാതി.
പള്ളിക്കൽ പോലീസിൽ ലഭിച്ച പരാതിയെ തുടർന്ന്
കേസെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയായ കൊല്ലം ചിതറ മാന്തോടു നിന്നും മടവൂർ താമസമാക്കിയ പള്ളിക്കൽ സീമന്തപുരം രശ്മി ഭവനിൽ
ചന്ദ്രനെ പള്ളിക്കൽ സി. ഐ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.