പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചോളം കുടുംബങ്ങൾ താമസിക്കുന്നത് മലയിൽ കുന്നുംപുറം എന്ന സ്ഥലത്താണ് നടന്നു പോകാൻ പോലും ബുദ്ധിമുട്ടായിരുന്നു . കഴിഞ്ഞ 20 വർഷക്കാലമായി അവരുടെ ആഗ്രഹമായിരുന്നു ഒരു റോഡ് അവർ താമസിക്കുന്ന പ്രദേശത്ത് വേണമെന്നുള്ളത്. നിരവധിതവണ ഗ്രാമപഞ്ചായത്തിനെയും മറ്റ് അധികാരികളെയും സമീപിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. കഴിഞ്ഞ ആറ് മാസം മുമ്പ് അവിടത്തെ ജനങ്ങൾ എം.എൽ.എയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 8.50 ലക്ഷം രൂപ ചെലവഴിച്ചുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.