നവീകരിച്ച ആറ്റിങ്ങല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉദ്ഘാടനം ചെയ്തു

IMG-20250508-WA0016

പ്രാദേശിക തലത്തില്‍ വിദ്യാഭ്യാസ ആസൂത്രണത്തിന്റെയും ഏകോപനത്തിന്റെയും നാഡീകേന്ദ്രമാണ് എ.ഇ.ഒ ഓഫീസെന്നും നയങ്ങള്‍ പ്രായോഗികതയുമായി പൊരുത്തപ്പെടുന്നതും സ്വപ്നങ്ങള്‍ രൂപപ്പെടുന്നതും ഇവിടെയാണെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ആറ്റിങ്ങലില്‍ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം എപ്പോഴും നമ്മുടെ സമൂഹത്തിന്റെ ശക്തിയാണ്. ക്ലാസ് മുറികളും പാഠപുസ്തകങ്ങളും മാത്രമല്ല അത് പ്രവര്‍ത്തിപ്പിക്കുന്ന വ്യക്തികളും കൂടി ഉൾപ്പെടുന്നതാണ് ഏതൊരു വിദ്യാഭ്യാസ സംവിധാനത്തിന്റെയും ശക്തി. അത് നമ്മുടെ അധ്യാപകര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരാണെന്നും മന്ത്രി പറഞ്ഞു.

ഹരിത ഓഫീസ് ആരംഭിക്കുന്നത്തിന്റെ ഭാഗമായി 7,05,600 രൂപ വിനിയോഗിച്ച് സോളാര്‍ സംവിധാനം നടപ്പിലാക്കി. 2024-25 സാമ്പത്തിക വര്‍ഷത്തെ നവീകരണ പ്രവര്‍ത്തികള്‍ക്ക് വേണ്ടി 10,87,184 തുക വിനിയോഗിച്ച് ഓഫീസ് പൂര്‍ണമായും നവീകരിച്ചു. 2022 ഏപ്രില്‍ മുതല്‍ ‘ഇ-ഓഫീസ്’ സംവിധാനത്തിലാണ് ഇവിടെ പ്രവര്‍ത്തനം നടക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ ഒ.എസ്.അംബിക എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ.എസ്.കുമാരി, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി. സജി, ഉപജില്ല വിദ്യാഭ്യാസ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ദിനേശ്. കെ എന്നിവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!