എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.5

images (19)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ആണ് വിജയ ശതമാനം.കഴിഞ്ഞവർഷം 99.69% ആയിരുന്നു വിജയം.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്.

സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 4,24,583 പേർ തുടർപഠനത്തിന് യോഗ്യത നേടി. 61,449 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയ ശതമാനം കൂടുതൽ കണ്ണൂരിലും കുറവ് തിരുവനന്തപുരത്തുമാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്. 2,331 സ്കൂളുകളിൽ എല്ലാ വിദ്യാർഥികളും വിജയിച്ചു.

വൈകിട്ട് നാലു മണി മുതല്‍ എസ്എസ്എല്‍സി ഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മൊബൈല്‍ ആപ്പിലും താഴെപ്പറയുന്ന വെബ് സൈറ്റുകളിലും ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
https://pareekshabhavan.kerala.gov.in, https://kbpe.kerala.gov.in, https://results.digilocker.kerala.gov.in, https://ssloexam.kerala.gov.in, https://prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://results.kite.kerala.gov.in Read more at https://www.sirajlive.com/sslc-exam-results-declared-pass-percentage-99-5.html

എസ് എസ് എല്‍ സി (എച്ച് ഐ) റിസള്‍ട്ട് https://sslchiexam.kerala.gov.inലും ടി എച്ച് എസ് എല്‍ സി (എച്ച് ഐ) റിസള്‍ട്ട് https://thschiexam.kerala.gov.inലും എ എച്ച് എസ് എല്‍ സി റിസള്‍ട്ട് https://ahslcexam.kerala.gov.in ലും ടി എച്ച് എസ് എല്‍ സി റിസള്‍ട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ് സൈറ്റിലും ലഭ്യമാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!