കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കിളിമാനൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

ei8NVW117685

തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജങ്ഷനടുത്ത് മേൽപ്പാലത്തിൽ എൻജിനിയറിങ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. കിളിമാനൂർ പൊരുന്തമൺ കടമുക്ക് കല്ലുവിള സന്ധ്യാഭവനിൽ അനിൽകുമാറിൻ്റെയും സന്ധ്യയുടെയും മകൻ കാളിദാസ് (20) ആണ് മരിച്ചത്.

കൂടെ സഞ്ചരിച്ച സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പാപ്പനംകോട് ശ്രീചിത്ര തിരുനാൾ എൻജിനിയറിങ് കോളേജ് വിദ്യാർഥികളാണ്.
കഴിഞ്ഞദിവസം വൈകീട്ട് 5.30-ഓടെയാണ് അപകടം.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

സഹോദരി അക്ഷയ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!