കണിയാപുരം: തനിമ കലാസാഹിത്യവേദി കണിയാപുരം ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ സർഗാരാമം സംഘടിപ്പിച്ചു. സാഹോദര്യ തണലിൽ സർഗാത്മക ഇരുത്തം എന്ന തലക്കെട്ടിൽ കണിയാപുരം തണലിൽ നടന്ന സർഗാരാമം പരിപാടി തനിമ ജില്ലാ പ്രസിഡൻറ് അമീർ കണ്ടൽ ഉദ്ഘാടനം ചെയ്തു. തനിമ കണിയാപുരം ചാപ്റ്റർ പ്രസിഡൻറ് ചാന്നാങ്കര ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ചാപ്റ്റർ സെക്രട്ടറി അൻസർപാച്ചിറ സ്വാഗതം പറഞ്ഞു.സംഗമത്തിൽ തോന്നക്കൽ ശംസുദ്ദീൻ, അനിൽ ആർ മധു, സുനിത സിറാജ്, മിനി പള്ളിപ്പുറം,നിദഫാത്തിമ, അജയദാസ് ചന്തവിള, ഷാഹുൽ ഹമീദ് അഴീക്കോട്, ബുഷ്റ എൽ തുടങ്ങിയവർ വിവിധ സർഗാത്മക ആവിഷ്കാരങ്ങൾ നടത്തി.
