നന്ദിയോട് പഞ്ചായത്തിലെ ഇളവട്ടം ഗവ.എൽ.പി സ്കൂളിലെ നിർമ്മാണം പൂർത്തീകരിച്ച വർണ കൂടാരത്തിൻ്റെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈലജാ രാജീവൻ അദ്ധ്യക്ഷത വഹിച്ചു.പത്ത് ലക്ഷം രൂപ ചെലവഴിച്ച് സർവ്വശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിലാണ് വർണ്ണ കൂടാരം നിർമ്മിച്ചത്.ചടങ്ങിൽ eബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ജി.കോമളം, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ് ബാജി ലാൽ, ലൈലാ ജ്ഞാനദാസ്, കാനാവിൽ ഷിബു, രാധാ ജയപ്രകാശ്, ഡി.പി.സി ഡോ.നജീബ്, ബി.പി സി ബൈജു എസ്, അജിത് കുമാർ ആർ.എസ്, സുധാകരൻ കെ,ഹെഡ്മാസ്റ്റർ എൻ വിജയൻ, തുടങ്ങിയവർ പങ്കെടുത്തു.
