സ്മാർട്ട് ഫോൺ – അത്യാവശ്യം അറിഞ്ഞിരിക്കേണ്ടതെല്ലാം , സൗജന്യ പരിശീലന പരിപാടി നാളെ
പിരപ്പമൺകാട് പാടശേഖര സമിതിയുടെയും സൗഹൃദ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകർക്കും പൊതുജനങ്ങൾക്കുമായി, നിത്യജീവിതത്തിൽ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാവുന്നതും അറിഞ്ഞിരിക്കേണ്ടതുമായ അടിസ്ഥാന കാര്യങ്ങൾ പഠിപ്പിക്കുന്ന ഒരു സൗജന്യ പരിശീലന ക്ലാസ് , ഡിജി ഫാർമർ @ പിരപ്പമൺകാട് എന്ന പേരിൽ മെയ് 17ന് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7560883876, 9495633674, 7994245629 ഈ നമ്പറുകളിൽ ബന്ധപ്പെടുക.