40 വർഷത്തെ പ്രവാസം, ചികിത്സയ്ക്ക് നാട്ടിലെത്തിയ കവലയൂർ സ്വദേശി മരണപ്പെട്ടു

eiNOMIY48624

ആറ്റിങ്ങൽ : നാലു പതിറ്റാണ്ടിലേറെയായി യാംബുവിൽ പ്രവാസിയായ കവലയൂർ സ്വദേശി നാട്ടിൽ ചികിത്സക്കിടെ നിര്യാതനായി.

കവലയൂർ ഫാഹിസ് മൻസിലിൽ ഷാഹുൽ ഹമീദ് (67) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിദഗ്‌ധ ചികിത്സക്കായി രണ്ടാഴ്‌ച മുമ്ബാണ് ഇദ്ദേഹം ഭാര്യ റുഖിയ, മകൻ നസീർ എന്നിവരോടൊപ്പം റീ എൻട്രി വിസയിൽ നാട്ടിലെത്തിയത്. വൃക്ക സംബന്ധമായ അസുഖത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് ഹൃദായാഘാതം മൂലം ഞായറാഴ്ച‌ വൈകീട്ട് മരിച്ചത്. യാംബുവിൽ വർഷങ്ങളായി എയർ കണ്ടീഷൻ, റഫ്രിജറേറ്റർ എന്നിവയുടെ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ റുഖിയയും മക്കളായ നസീർ, റിയാസ്, ഫാഇസ് എന്നിവരും ദീർഘകാലമായി യാംബുവിൽ ഉണ്ടായിരുന്നു. ഏക മകൾ നാദിയ ഭർത്താവ് നൗഷാദിനൊപ്പം ജിദ്ദയിലാണ്. ഫാത്തിമ, മുംതാസ് എന്നിവർ മരുമക്കളാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!