പാങ്ങോട് ഗ്രാമപ്പഞ്ചായത്തിലെ പൊതു മാർക്കറ്റിൽ പുതുതായി നിർമിച്ച ജൈവ സംസ്കരണ സംവിധാനം -തുമ്പൂർമൂഴി യൂണിറ്റ് ഉദ്ഘാടനം പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം ഷാഫി നിർവഹിച്ചു.
തുമ്പൂർമൂഴി യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത്തോടെ പാങ്ങോട് ടൗണിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും മാർക്കറ്റിലും ഉണ്ടാകുന്ന ജൈവ അവശിഷ്ടങ്ങൾ പൂർണ്ണമായും ശാസ്ത്രീയമായി സംസ്കരിക്കുന്ന സംവിധാനം ആണ് പ്രവർത്തനസജ്ജമായത്.
ഉദ്ഘാടനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ഭരണ സമിതി അംഗങ്ങൾ, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി,വി ഇ ഒ ഉദ്യോഗസ്ഥർ,ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു