ആലംകോട് : ദേശീയപാതയിൽ ആലംകോട് ജംഗ്ഷന് സമീപം ഉണ്ടായ വാഹനാപകടത്തിൽ സ്ത്രീയ്ക്ക് പരിക്ക്. വഞ്ചിയൂർ സ്വദേശി നസീമ (55)നാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയ്ക്ക് ഒന്ന് നാല്പതോടെയാണ് ആലംകോട് ജംഗ്ഷനു സമീപം അപകടം നടന്നത്. ആലംകോട് ഭാഗത്തേക്ക് വന്ന ഐസ്ക്രീം കമ്പനിയുടെ പിക്കപ്പ് വാഹനം എതിർ ദിശയിൽ കൊല്ലത്ത് നിന്ന് വന്ന പാർസൽ ലോറിയുടർ സൈഡിൽ തട്ടുകയും പിക്കപ്പ് വാഹനത്തിന്റെ പുറകെ വന്ന മാരുതി ബ്രസ്സ കാറുമായി ഇടിക്കുകയും ചെയ്താണ് അപകടം ഉണ്ടായതെന്ന് കാർ യാത്രികർ പറയുന്നു. കാറിൽ ഉണ്ടായിരുന്ന വഞ്ചിയൂർ സ്വദേശി റഹീമും ഭാര്യ നസീമയുമാണ്. നസീമയ്ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.