കല്ലമ്പലം: ഉന്നത പഠനം ലക്ഷ്യം വെക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിന് എസ്.വൈ.എസ് യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന പാരന്റ്സ് അസംബ്ലിയുടെ വർക്കല സോൺതല ഉദ്ഘാടനം കല്ലമ്പലം രാജകുമാരി കോൺഫറൻസ് ഹാളിൽ സോൺ പ്രസിഡൻ്റ് നൗഫൽ മദനിയുടെ അധ്യക്ഷതയിൽ ജില്ലാ സംഘടനാകാര്യ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജൗഹരി ഉദ്ഘാടനം ചെയ്തു.
ഐ പി എഫ് ജില്ലാ ജനറൽ സെക്രട്ടറി നിജാസ് ആലംകോട് ക്ലാസിന് നേതൃത്വം നൽകി.
ലക്ഷ്യത്തിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണെന്നും വിദ്യാര്‍ത്ഥികളെ പോലെത്തന്നെ രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസ പ്രക്രിയയില്‍ ഏറെ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോൺ നേതാക്കളായ എസ്.സിയാദ്,നസീമുദ്ദീൻ ഫാളിലി,അർഷദ് സഅദി,ജാബിർ അസ്ഹരി, സാജിദ് മുസ്ലിയാർ,സഫീർ മുസ്ലിയാർ,എച്ച് സവാദ് എന്നിവർ സന്നിഹിതരായിരുന്നു.