നഗരൂരിൽ സ്വകാര്യ ബസ്സിനു നേരെ ആക്രമണം. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. കിളിമാനൂർ കല്ലമ്പലം റൂട്ടിലോടുന്ന തിരുവാതിര എന്ന സ്വകാര്യ ബസിന്റെ മുൻഭാഗത്തെ ചില്ലാണ് എറിഞ്ഞുടച്ചത്. കഴിഞ്ഞ ദിവസം രാത്രി നഗരൂരിലുള്ള പെട്രോൾ പമ്പിന് സമീപത്തെ എച്ച്പി ഗോഡൗണിന് സമീപത്താണ് ബസ് പാർക്ക് ചെയ്തിരുന്നത്. പുലർച്ചെ ബസ് എടുക്കാനായി ജീവനക്കാർ എത്തിയപ്പോഴാണ് മുൻഭാഗത്തെ ചില്ല് തകർന്നിരിക്കുന്നത് കണ്ടത്. ചില്ല് തകർക്കാൻ ഉപയോഗിച്ച കല്ല് ബസ്സിനകത്ത് വീണു കിടപ്പുണ്ടായിരുന്നു. സമീപത്തെ സിസിടിവിദൃശ്യങ്ങൾ പരിശോധിച്ച് തുടർ നടപടികൾ ആരംഭിച്ചു
