ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ സംസ്ഥാനതലത്തിൽ തന്നെ ഉന്നത വിജയം നേടി ആറ്റിങ്ങൽ മോഡൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ

IMG-20250523-WA0016

ഇക്കഴിഞ്ഞ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ സംസ്ഥാനതലത്തിൽ തന്നെ ഉന്നത വിജയം നേടി ആറ്റിങ്ങൽ മോഡൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ ( ബോയ്സ് ഹൈസ്കൂൾ).

ഹയർസെക്കൻഡറി വിഭാഗത്തിൽ 91.78% വിജയം നേടി. 67 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 37 വിദ്യാർഥികൾ 5 എ പ്ലസ് നേടി. സയൻസ് വിഭാഗത്തിൽ അനുനന്ദ എ 1200ൽ 1199 മാർക്കും, കൊമേഴ്സ് വിഭാഗത്തിൽ ഹൃഷികേശ് ബി എസ് 1200ൽ 1194 മാർക്കും, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പാർവതി ജി എൽ 1200ൽ 1196 മാർക്കും നേടി. വി എച്ച് എസ് ഇ വിഭാഗത്തിൽ 85.1% വിജയം കരസ്ഥമാക്കി. മൂന്നു വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കല്യാണി എസ്, അൻസർ എൻ എന്നിവർ 1200ൽ 1182 മാർക്ക് നേടി.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ സ്കൂൾ പി ടി എയുടെ നേതൃത്വത്തിൽ അനുമോദനം നൽകി.
രാവിലെ 10 മണിക്ക് സ്കൂളിൽ ചേർന്ന യോഗത്തിൽ ആറ്റിങ്ങൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ കുട്ടികൾക്ക് മധുരം നൽകി അനുമോദിച്ചു. പിടിഎ പ്രസിഡന്റ് എസ് സന്തോഷ്, സ്കൂൾ പ്രിൻസിപ്പൽ എസ് ജവാദ്, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹസീന എ, സ്കൂൾ വൈസ് പ്രിൻസിപ്പൽ അനിൽകുമാർ കെ, മദർ പി ടി എ പ്രസിഡന്റ് സൗമ്യ എൽ, പിടിഎ എക്സിക്യൂട്ടീവ് അംഗം ബാബു രാജീവ് പി ആർ, സ്റ്റാഫ് സെക്രട്ടറി ജിമ്മി വൈ,അധ്യാപികയായ പ്രീതാറാണി വിഎസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!