തനിമ കലാസാഹിത്യവേദി തിരവനന്തപുരം ജില്ലാ പ്രസിഡൻ്റായി അമീർ കണ്ടലിനേയും ജനറൽ സെക്രട്ടറിയായി മെഹബൂബ്ഖാൻ പൂവാറിനേയും തെരഞ്ഞെടുത്തു. പാളയം ഐ.സി സെൻ്ററിൽ നടന്ന തനിമ ജില്ലാസംഗമത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കൊച്ചി സംഗമം ഉദ്ഘാടനം ചെയ്തു.മടവൂർ രാധാകൃഷ്ണൻ (സാഹിത്യ വിഭാഗം സെക്രട്ടറി), സുനിത സിറാജ് (സംഗീതം – സെക്രട്ടറി), ഹാറൂൺ ലാൽ (നാടകം – സെക്രട്ടറി), റഷീദ് മുല്ലക്കൽ(സിനിമ – സെക്രട്ടറി), അൻസാർ പാച്ചിറ (സംഘാടനം – സെക്രട്ടറി), ഷൗഖീൻ (ചിത്രകല – സെക്രട്ടറി) അൽ മയൂഫ് (പി ആർ& മീഡിയ – സെക്രട്ടറി) നൂറുൽ ഹസൻ, ഷാമില, ഷാഹുൽ ഹമീദ്, ചാന്നാങ്കര ജയപ്രകാശ്, നൂർ മുഹമ്മദ്, അശ്കർ കബീർ, സലിം തിരുമല, ജഹാനകരീം, സുമിന നേമം, വിജയൻ കുഴിത്തുറ, വഹീദ ടീച്ചർ, അശ്റഫലി,എം മെഹബൂബ് എന്നിവരെ ജില്ലാ കമ്മിറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.
