നെടുമങ്ങാട് വെമ്പായം റോഡിൽ പഴകുറ്റിക്കു സമീപം വേങ്കവിളയിൽ ടെമ്പോയും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു.
വെമ്പായം തേക്കട മാടൻനട സ്വദേശി അമീർ (44) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും രണ്ട് മക്കൾക്കും ഗുരുതര പരിക്കേറ്റു. ഞായറാഴ്‌ച രാത്രി 10.30ഓടെയായിരുന്നു അപകടം.
അമീറും കുടുംബവും സഞ്ചരിച്ച കാർ ടെമ്ബോയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ അമീറിനൊപ്പമുണ്ടായിരുന്ന ഭാര്യ ഷാഹിന (28), മക്കളായ അസ്‌ജാൻ (10), ആലിഫ് (8) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.
അമീറാണ് കാർ ഓടിച്ചിരുന്നത്. നെടുമങ്ങാട് നിന്ന് വെമ്ബായത്തേയ്ക്കു പോകുകയായിരുന്നു കാർ. എതിരെ വന്ന ടെമ്പോട്രാവലറുമായാണ് കൂട്ടിയിടിച്ചത്. അമീർ അപകടസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവർ നെടുമങ്ങാട് ജില്ല ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ചികിത്സയിലാണ്.