ആറ്റിങ്ങൽ: അവധിക്കാലം കഴിഞ്ഞ് സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. പുതിയ അധ്യയന വർഷത്തിലേക്ക് ഓരോ വിദ്യാർത്ഥിയും ചുവട് വെക്കുമ്പോൾ ഇപ്പോഴത്തെ പ്രധാന ട്രെൻഡ് അവരവരുടെ ഫോട്ടോ പതിപ്പിച്ച നെയിം സ്ലിപ്പുകളാണ്. ബുക്കുകളിൽ മുൻകാലങ്ങളിൽ സിനിമ താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയും ഗുസ്തിക്കാരുടെയും കാർട്ടൂൺ കഥാപാത്രങ്ങളുടെയും ചിത്രങ്ങൾ പതിപ്പിച്ച നെയിം സ്ലിപ്പുകൾ ആയിരുന്നെങ്കിൽ ഇപ്പോൾ സ്വന്തം ചിത്രം പതിപ്പിച്ച നെയിം സ്ലിപ്പുകളുമായാണ് വിദ്യാർത്ഥികൾ എത്തുന്നത്.
പല മോഡലിലും ഡിസൈനിലും വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം നെയിം സ്ലിപ്പുകൾ ചെയ്തു നൽകുന്നവരുണ്ട്. 30 നെയിം സ്ലിപ്പിന് 99 രൂപ എന്ന നിരക്കിൽ ലഭിക്കുന്നുണ്ട്. ഓൺലൈൻ ആയി പണം നൽകി ഫോട്ടോയും നൽകിയാൽ നെയിം സ്ലിപ് വീട്ടിൽ എത്തും. ഡെലിവറി ചാർജ് ചെറിയ ഒരു തുക കൂടി നൽകിയാൽ മതിയാവും. ഈ നമ്പറിൽ ക്ലിക്ക് ചെയ്ത് +91 79073 27033 വാട്സാപ്പ് വഴി ബന്ധപ്പെടാം.