ആലംകോട് : ശക്തമായ മഴയിലും കാറ്റിലുംആലംകോട് കൊച്ചുവിളയിൽ മരം ഒടിഞ്ഞു വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നു. ആലംകോട് കൊച്ചുവിള തേഞ്ചേരിക്കോണത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം.
ദാനിഷ് വില്ലയിൽ അനസിന്റെ വീടിന്റെ ഗേറ്റിനു മുകളിലേക്കാണ് മരം ഒടിഞ്ഞു ഇലക്ട്രിക് ലൈനോടുകൂടി പതിച്ചത്. അപകട സാധ്യത മുന്നിൽകണ്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തിറങ്ങാതെ വീടിനുള്ളിൽ തന്നെ കഴിയുകയും കെ എസ് ഇ ബി അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്‌സ് സംഘവും കെ എസ് ഇ ബി ജീവനക്കാരും സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി. ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റ് മാറ്റി വൈദ്യുതി പുന :സ്ഥാപിച്ചു. തലനാരിഴയ്ക്കാണ് കുട്ടികൾ അടക്കം നാല് പേർ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. പ്രദേശത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.