ആറ്റിങ്ങൽ: 2025 എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെ സിപിഐഎം തച്ചൂർകുന്ന് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
സിപിഐഎം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം. പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി എസ്. കൃഷ്ണദാസ് സ്വാഗതം ആശംസിച്ചു. സിപിഐഎം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശ്രീലത പ്രദീപ്, റ്റി. റ്റി ഷാജി, ടി. ദിലീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ അനുപ്രിയ എ.എസ്, എസ്.ജെ പ്രാർത്ഥന, പ്രിജി പിഎസ്,അഭിൻ അർജുൻ, ആദർശ് വി.എൽ, സിബിഎസ്ഇ പരീക്ഷയിൽ 97.6% മാർക്ക് നേടിയ അഞ്ജന എ.ആർ, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ നന്ദന എസ്.എം, സ്നേഹ എസ്പി തുടങ്ങിയവർക്ക് മൊമെന്റോ നൽകി ചടങ്ങിൽ ആദരിച്ചു.കൈരളി ബ്രാഞ്ച് സെക്രട്ടറി അരുൺ നന്ദി രേഖപ്പെടുത്തി.