കിളിമാനൂർ: കിളിമാനൂര്‍-നഗരൂര്‍ റോഡിൽ വാഹനമിടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു. കിളിമാനൂര്‍ ചെങ്കിക്കുന്ന് സ്വദേശി നന്ദകുമാര്‍ ആണ് മരിച്ചത്. ഇടിച്ച വാഹനത്തില്‍ നിന്നും ഒരാള്‍ ഇറങ്ങി റോഡില്‍ കിടന്ന നന്ദ കുമാറിനെ തട്ടി വിളിച്ചു. മരണപ്പെട്ടെന്ന് മനസ്സിലാക്കിയതോടെ വാഹനവുമായി കടന്നുകളഞ്ഞു. പിന്നാലെ വന്ന വാഹനത്തിന്റെ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. പരിക്കേറ്റ നന്ദകുമാറിനെ മറ്റുള്ളവര്‍ ചേര്‍ന്നു കടയ്ക്കല്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

								
															
								
								
															
				
