വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പ് ഏഴാം ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. താലൂക്ക് റിട്ടേണിംഗ് ആഫീസർ വർക്കല എ ഇ ഒ സിനിയുടെ സാന്നിധ്യത്തിൽ എ ഷിഖാൻ പകൽക്കുറിയെ പ്രസിഡന്റായും ജി.എസ്.സുനിലിനെ സെക്രട്ടറിയായും ബാബുവിനെ വൈസ് പ്രസിഡന്റും വി പ്രിയദർശിനിയെ ജോ: സെക്രട്ടറിയായും തെരഞ്ഞെടുത്തു. താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായി ഇ ഷാജഹാൻ, സുനിൽ എൽ എസ്, രമണൻ, റോയിലൻ, മനു ദാസ് എന്നിവരേയും ജില്ലാ കൗൺസിൽ അംഗങ്ങളായി ടി എൻ ഷിബു തങ്കൻ, പ്രിയങ്ക ബിറിൽ, സോഫിയ, വിജയകൃഷ്ണൻ, ശിവപ്രസാദ്, ബാബുജി, ഡോ രാമചന്ദ്രൻ എന്നിവരേയും എതിരില്ലാതെ തെരഞ്ഞെടുത്തു
